വാഷിങ്ങ്ടണ്‍: ഷിക്കാഗോയില്‍ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും ഉഭയകക്ഷി ചര്‍ച്ച ഉണ്ടാകില്ലെന്ന് യുഎസ് വ്യത്തങ്ങള്‍.ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ടോം ഡോണിലോണ്‍ പറഞ്ഞു.61 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പ്രത്യേകിച്ച് ഒരു രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച നടത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിലെ നാറ്റോ സൈനികര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന നാറ്റോ പാതക്ക് പാക്കിസ്ഥാന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഡോണിലോണ്പറഞ്ഞു.എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ വര്‍ഷം നവംബറിലുണ്ടായ നാറ്റോ സേനയുടെ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്നാണ് നാറ്റോ പാത അടച്ചിടുന്നത്.
എന്നാല്‍ നാറ്റോ പാത തുറക്കുന്നതു സംബന്ധിച്ച് ഇതുവരെ ഒരു ഉടമ്പടിയിലും ഒപ്പുവച്ചിട്ടില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വിക്ടോറിയ നുളന്റ് മറ്റൊരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, 2014 ല്‍ അഫ്ഗാനില്‍ നിന്നുള്ള യുഎസിന്റേയും സഖ്യസേനയുടെയും പിന്മാറ്റം നാറ്റോ ഉച്ചകോടിയില്‍ മുഖ്യ ചര്‍ച്ചാ വിഷയമാകുമെന്ന് വൈതൗസ് വ്യത്തങ്ങള്‍ അറിയിച്ചു.തുടര്‍ന്ന് അഫ്ഗാനില്‍ സ്വീകരിക്കേണ്ട നയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് വ്യത്തങ്ങള്‍ അറിയിച്ചു.
സൈനീക പിന്മാറ്റത്തിനു സ്വീകരിക്കേണ്ട നടപടികള്‍,അഫ്ഗാന് ദേശീയസൈന്യത്തിന് സുരക്ഷകൈമാറ്റം സംബന്ധിച്ചുള്ള കരാറുകള്‍ എന്നിവ സംബന്ധിച്ചും ചര്‍ച്ചചെയ്യും.നാറ്റോ ഉച്ചകോടി അഫ്ഗാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകുമെന്നും,അഫ്ഗാനില്‍ സമാധാനം പുന:സ്ഥാപിക്കുവാനുള്ള യുഎസ് ശ്രമങ്ങളായിരിക്കും നാറ്റോ ഉച്ചകോടിയില്‍ പ്രതിഫലിക്കുകയെന്നും യുഎസ് ദേശീയ സുരക്ഷാ വക്താവ് ടോം ഡോണിലോണ്‍ പറഞ്ഞു.
ഈ മാസം 20,21 തീയതികളിലാണ് നാറ്റോ ഉച്ചകോടി നടക്കാനിരിക്കുന്നത്.പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഇതിനിടെ, നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പാക്ക് പ്രസ്ഡന്റ് ആസിഫ് അലി സര്‍ദാരി യുഎസിലേക്ക് യാത്രതിരിച്ചതായി റിപ്പോര്‍ട്ട്.നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് റാസ്മുസന്റെ ക്ഷണപ്രകാരമാണ് 25-ാമത് നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സര്‍ദാരി യാത്ര തിരിച്ചത്.ക്യാബിനറ്റിന്റെ പ്രതിരോധകമ്മിറ്റിയടേയും ഫെഡറല്‍ ക്യാബിനറ്റിന്റെയും യോഗത്തിനുശേഷമാണ് സര്‍ദാരി ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായത്.
നവംബറില്‍ നാറ്റോ സേനയുടെ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനുശേഷം നാറ്റോപാത അടച്ചിരുന്നു.നാറ്റോപ്പാത തുറക്കുന്നത് പാക്ക് സര്‍ക്കാരിന്റെ താല്‍പ്പര്യമാണെന്ന് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര് കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു.ഇക്കാര്യത്തില്‍ പാര്‍ലമെന്റായിരിക്കും പരിഹാരം കാണുകയെന്നും ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ ഹിന പറഞ്ഞു.ഈ വിഷയത്തില്‍ യുഎസ് ക്ഷമാപണം നടത്താന്‍ തയ്യാറാകണമെന്നും വ്യോമാക്രമണങ്ങള്‍ യുഎസ് നിര്‍ത്തിവക്കണമെന്നും അതാണ് പാക്കിസ്ഥാന്റെ ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നവംബറിലെ ആക്രമണത്തിനുശേഷം യുഎസ് പാക്ക് ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.നാറ്റോ ഉച്ചകോടിയില്‍ എല്ലാ പ്രശ്നങ്ങള്‍ക്കും സമവായം കാണാനാകുമെന്നാണ് ഇരു രാഷ്ട്രങ്ങളുടെയും പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: