തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷണത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാന മന്ത്രിമാരും നേരിട്ട് ഇടപെടുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. ഇതു സംസ്ഥാന പൊലീസിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. കേന്ദ്ര ആഭ്യന്തര വകുപ്പ് കേരള ആഭ്യന്തര വകുപ്പില്‍ നേരിട്ട് ഇടപെടുന്ന സാഹചര്യമാണുള്ളത്. സിപിഎമ്മിനെതിരേ കോണ്‍ഗ്രസ് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിത്. ഇതൊരു രാഷ്ട്രീ കൊലപാതകമെന്നു കരുതുന്നില്ല. മറ്റെന്തെങ്കിലും രാഷ്ട്രീയം ഇതിനു പിന്നിലുണ്ടോ എന്ന് അറിയില്ലെന്നും വിശ്വന് നെയ്യാറ്റിന്‍കരയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: