പാരീസ്: ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന് കോയി ഹോളാന്റേ സത്യപ്രതിജ്ഞ ചെയ്തു. മെയ് ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ നിക്കോളാസ് സര്‍ക്കോസിയെ 51.6 ശതമാനം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫ്രാന്‍കോയിസ് വിജയിച്ചത്. എല്‍സി കൊട്ടാരത്തില്‍ നടന്ന ലളിതമായ ചടങ്ങളിലായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് അദ്ദേഹം ബെര്‍ലിനിലേക്ക് പോയി. തന്റെ ആദ്യ സന്ദശനം ജര്‍മ്മനിയുടെ തലസ്ഥാന നഗരിയിലേക്കായിരിക്കുമെന്ന് ഹോളാന്റേ പറഞ്ഞിരുന്നു. അദ്ദേഹത്തെ സന്തോഷപൂര്‍വം സ്വീകരിക്കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ അറിയിച്ചിരുന്നു.
സാമ്പത്തിക ശക്തികളായ ഫ്രാന്‍സും ജര്‍മ്മനിയും തമ്മില്‍ നല്ല ബന്ധമാണുള്ളത്. യൂറോസോണ്‍ നഷ്ടത്തെക്കുറിച്ച് ജര്‍മ്മനിയുടെ യഥാസ്ഥിതിക നേതാവായി അറിയപ്പെടുന്ന ആഞ്ചലെ മര്‍ക്കലുമായി അദ്ദേഹം ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: