കായംകുളം: നവജാത ശിശുവിനെ വഴിയരികില്‍ ഉപേക്ഷിച്ച മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കല്ലുംമൂട് സ്വദേശി അംബികയെയാണ് ഇന്നു പുലര്‍ച്ചെ കുറ്റിത്തെരുവിലെ വാടക വീട്ടില്‍ നിന്നു കായംകുളം പോലീസ് പിടികൂടിയത്.
കുഞ്ഞു തന്റേതാണെന്നു യുവതി സമ്മതിച്ചു. ഏഴു വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്നു കല്ലംമൂട്ടിലെ വീടുവിറ്റ യുവതി കാമുകനുമൊപ്പം താമസിച്ചു വരികയായിരുന്നു. മൂന്നു മാസം മുന്‍പു കാമുകന് ഗള്‍ഫിലേക്കു പോയി. പിന്നീടു പല തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും ഇയാളെക്കുറിച്ചു വിവരം ലഭിച്ചില്ല. തുടര്‍ന്നാണു കുട്ടിയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതെന്നു യുവതി പോലീസിനോടു പറഞ്ഞു.
ആദ്യ വിവാഹത്തില്‍ ഇവര്‍ക്കു രണ്ടു കുട്ടികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: