തൃശൂര്‍: ടി.പി. ചന്ദ്രശേഖരന് കൊലക്കേസിന്റെ അന്വേഷണം കലക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പിണറായിയുടെ പ്രസ്താവന പേടി കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
തൃശൂരില്‍ പരീശീലനം പൂര്‍ത്തിയാക്കിയ ജയില്‍ വാര്ഡന്മാരുടെ പാസിംഗ് ഔട്ട് പരിശോധിക്കാനെത്തിയതായിരുന്നു മന്ത്രി. വെറുതെ ആക്ഷേപം ഉന്നയിക്കരുതെന്നും തെളിവുണ്ടെങ്കില്‍ പോലീസിന് നല്കി അന്വേഷണത്തില്‍ സഹകരിക്കുകയാണ് വേണ്ടതെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: