കാസര്‍കോട്: ദേവലോകം ഇരട്ടക്കൊലക്കേസിലെ പ്രതി കര്‍ണാടക സാഗറിലെ ഇമാം ഹുസൈനെ (52) തെളിവെടുപ്പിനായി ഇന്നലെ രാവിലെ വിട്ട്ളയിലേക്ക് കൊണ്ടുപോയി. വിട്ട്ളയില്‍ നിന്നും കാര്‍മാര്‍ഗമാണ് പെര്‍ളയിലേക്ക് പോയതെന്ന്് പ്രതി നേരത്തെ മൊഴിനല്‍കിയിരുന്നു. കാര്‍ ഡ്രൈവറെയും കണ്ടെത്തിയിരുന്നു. യാത്രക്കിടയില്‍ അഡ്യനടുക്കയില്നിന്നും രണ്ട് ഹാഫ് ബോട്ടി മദ്യംവാങ്ങിയതായും പ്രതി മൊഴിനല്‍കിയിരുന്നു. മദ്യംവാങ്ങിയ കടയിലും തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട ശ്രീകൃഷ്ണ ഭട്ട്- ശ്രീമതി ഭട്ട് ദമ്പതികളുടെ വീട്ടില്‍ പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. ശനിയാഴ്ചവരെയാണ് പ്രതിയെ കാസര്‍കോട് ഒന്നാംക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇമാംഹുസൈന്‍ വേറെ ഏതെങ്കിലും കേസുകളില്‍ പ്രതിയാണോയെന്ന് പരിശോധിച്ചുവരികയാണ്. ഇമാംഹുസൈന്‍ ഇതുവരെ താമസിച്ച പ്രദേശങ്ങളുടെ പരിധിയില്‍വരുന്ന സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: