വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ബരാക് ഒബാമ തന്നെ വരണമെന്ന് അമേരിക്കയിലെ ഭൂരിപക്ഷം ഇന്ത്യക്കാരും ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. ഡിസ്ട്രിക് ഒഫ് കൊളംബിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലേക്ക് റിസേര്‍ച്ച് പാര്‍ട്നേഴ്സ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
അമേരിക്കയിലുളള 85 ശതമാനം ഇന്ത്യക്കാരും പിന്തുണയ്ക്കുന്നതു ബരാക് ഒബാമയെ തന്നെയാണെന്നും സര്‍വേ. അമേരിക്കയിലുളള വിദേശികളുടെ ഇടയിലാണു സര്‍വേ നടത്തിയത്. സര്‍വേയില്‍ മിറ്റ് റോംനിയെ പിന്തുണയ്ക്കുന്നവര്‍ വളരെ കുറവാണ്. അമേരിക്കയിലുളള ചൈനക്കാരില്‍ 68 ശതമാനം ഒബാമയെ പിന്തുണച്ചപ്പോള്‍ റോംനിയെ എട്ടു ശതമാനം പേരാണു പിന്തുണച്ചത്.
ഏഷ്യന്‍ അമേരിക്കന്‍ പസഫിക് ഐലാന്ഡറിന്റെ സഹായത്തോടു കൂടിയായിരുന്നു സര്‍വേ. ഒബാമയെ പിന്തുണച്ച 85 ശതമാനം ഇന്ത്യാക്കാരില്‍ പകുതിയോളം പേരും ഒബാമയുടെ കാഴ്ചപ്പാടുകളോട് അനുകൂല മനോഭാവമുള്ളവരാണ്. ഏഷ്യന്‍ വംശജരായ അമേരിക്കക്കാരില്‍ 34 ശതമാനം ഒബാമയുടെ നിലാപാടുകളോട് യോജിക്കുന്നുണ്ട്. 56 ശതമാനം ഇന്ത്യന്‍-അമേരിക്കക്കാരും മിറ്റ് റോംനിയുടെ നയങ്ങളോട് വിയോജിപ്പ് ഉള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: