വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ഒഹിയോയില്‍ വന്‍ റാലിയോടെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്. നവംബര്‍ ആറിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ പോരാട്ടം കടുത്തതായിരിക്കുമെന്ന് ഒബാമ പറഞ്ഞു.
സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്ന അമേരിക്കയില്‍, ഇതുവരെ സ്വീകരിച്ച സാമ്പത്തിക ഉത്തേജക നടപടികള്‍ ഫലവത്താണെന്നും ഈ നടപടികള്‍ തുടരുമെന്നും ഒബാമ വ്യക്തമാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ മുഖ്യ എതിരാളിയായ മിറ്റ് റോംനി അമേരിക്കയെ കൂടുതല്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുന്ന നിലപാടുകളാണു സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിര്‍ജീനിയയിലാണ് ഒബാമയുടെ അടുത്ത പ്രചാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: