ജമ്മുകാശ്മീര്‍: വടക്കന്‍ കാശ്മീരില്‍ ബരാമുള്ള ജില്ലയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്റെ രണ്ട് ഒളിപ്പോരാളികള്‍ കൊല്ലപ്പെട്ടു. നിഹാല്പൊര ഗ്രാമത്തില്‍ ഒളിച്ചിരുന്ന ഭീകരരെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് സുരക്ഷാസേന വധിച്ചത്.
സംഭവസ്ഥലത്ത് നിന്ന് ഭീകരരുടേതെന്നെ് കരുതുന്ന എ.കെ വിഭാഗത്തില്‍ പെടുന്ന രണ്ട് തോക്കുകള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. 29 രാഷ്ട്രീയ റൈഫിള്‍സും സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പും (എസ്ഒജി) സംയുക്തമായാണു പ്രദേശത്തു തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: