കാസര്‍കോട്: റേഷന്‍ സാധനങ്ങള്‍ അടിയന്തരമായി വിതരണം ചെയ്യുക, പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്കുന്നതില് സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭാരതീയ ജനതാ മഹിളാമോര്‍ച്ച ജില്ലാ കമ്മറ്റി കാസര്‍കോട് സപ്ളൈ ഓഫീസിനുമുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. റേഷന്‍ സാധനങ്ങളുടെ വിതരണം മുടക്കുന്നത് പാവപ്പെട്ടവരോടുള്ള സര്‍ക്കാറിണ്റ്റെ യുദ്ധ പ്രഖ്യാപനമാണെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് ബിജെപി സംസ്ഥാന സമിതി അംഗം എം.സഞ്ചീവഷെട്ടി പറഞ്ഞു. വിഷുവിനുപോലും അരി വിതരണം ചെയ്തിട്ടില്ല. സ്കൂള്ഫല പ്രഖ്യാപനദിനത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ൬ കിലോ അരിയും പുസ്തകവും വര്‍ഷംതോറും നല്‍കുന്നതാണ്. അതും ഇത്തവണ സര്‍ക്കാര്‍ മുടക്കി. ദരിദ്യ്ര കുടുംബങ്ങള്‍ മുഴുപട്ടിണിയിലായിരിക്കുകയാണ്. പാവപ്പെട്ടവര്‍ക്കു നല്കുന്ന ആനുകൂല്യങ്ങള്‍ സര്ക്കാറിനുഅധിക ബാധ്യതയുടെ പേരില്‍ വെട്ടിക്കുറക്കുന്ന സര്‍ക്കാര്‍ വിരലില്‍ എണ്ണാവുന്ന ശതകോടീശ്വരന്മാര്ക്ക് ലക്ഷകണക്കിന് കോടിയുടെ ആനൂകൂല്യങ്ങള്‍ നല്കാന് മടിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ചടങ്ങില്‍ എം.ശൈലജ ഭട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, സംസ്ഥാന മഹിളാമോര്‍ച്ച സെക്രട്ടറി പ്രമീള.സി.നായ്ക്, ശോഭന ഏച്ചിക്കാനം, പുഷ്പ അമെക്കല, നഞ്ചില്‍ കുഞ്ഞിരാമന്, ഹരീഷ് നാരംപാടി, സരോജ.ആര്.ബള്ളാല്‍, പി.സുശീല എന്നിവര്‍ സംസാരിച്ചു. ശോഭന മധു സ്വാഗതവും ശൈലജ അജാനൂറ്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: