പെരുമ്പാവൂര്‍: നഗരസഭക്ക് കീഴിലെ സ്വകാര്യ ബസ്സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന പേ ആന്റ് പാര്‍ക്കിംഗ് സംവിധാനത്തിന്റെ മറവില്‍ അനധികൃത പണപ്പിരിവ് നടത്തുന്നതായി ആക്ഷേപം. സ്വകാര്യ ബസ്സ്റ്റാന്റിന് തെക്ക് വശത്തുള്ള ട്രാന്‍സ്ഫോമറിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഷെഡ്ഡ് കെട്ടി ഇരുചക്രവാഹനങ്ങള്‍ സൂക്ഷിക്കുന്നതിനും ഇതിന് ഫീസ് പിരിക്കുന്നതിനും നഗരസഭ സ്വകാര്യ വ്യക്തിക്ക് അനുമതി നല്‍കിയിരുന്നതാണ്. ഇതിന്റെ മറവിലാണ് കരാറുകാരനും അയാളുടെ ജോലിക്കാരും ചേര്‍ന്ന് അനധികൃത പിരിവ് നടത്തുന്നത്.
12 മണിക്കൂര്‍ നേരത്തേക്ക് ബൈക്കൊന്നിന് 3 രൂപ നിരക്കിലാണ് ഫീസ് ഈടാക്കാന്‍ നഗരസഭ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ രസീതില്ലാതെ ഇവര്‍ തോന്നിയ രീതിയിലാണ് പിരിവ് നടത്തിവരുന്നതെന്നും പറയുന്നു. എന്നാല്‍ സ്റ്റാന്റിനുള്ളിലെ കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ വാഹനം നിര്‍ത്തിയാലുടനെ ഇവര്‍ നിര്‍ബന്ധപണപ്പിരിവ് നടത്തുന്നുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. കൂടാതെ കച്ചവടക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഒരുമാസത്തെ തുക അഡ്വാന്‍സായും ആവശ്യപ്പെട്ടതായും പറയുന്നു.
ഈ കാര്യങ്ങള്‍ അന്വേഷിച്ചെത്തിയ പെരുമ്പാവൂരിലെ പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരില്‍ നിന്നും കരാറുകാരന്‍ പണം ഈടാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് കരാറുകാരനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ പക്കല്‍ പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള യാതൊരു രേഖയും ഇല്ലെന്ന് മനസ്സിലായത്. എന്നാല്‍ യഥാര്‍ത്ഥ കരാറുകാരന്‍ മറ്റൊരാളാണെന്നും ഇപ്പോള്‍ പണപ്പിരിവ് നടത്തുന്നത് ഇയാളില്‍ നിന്നും സബ്കരാര്‍ എടുത്തിട്ടുള്ളയാളും കൂട്ടാളികളുമാണെന്നും കച്ചവടക്കാര്‍ പറയുന്നു. യഥാര്‍ഥ കരാറുകാരനെതിരെ നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: