തൃശൂര്‍: പൂരക്കമ്പക്കാരുടെ മനം നിറച്ച് തൃശൂരിന്റെ ആകാശത്ത് വെടിക്കെട്ട് വിസ്മയമായി. പുലര്‍ച്ചെ മൂന്നു മുതല്‍ അഞ്ച് വരെയായിരുന്നു വെടിക്കെട്ട്. പാറമേക്കാവിന്റെ ഊഴമായിരുന്നു ആദ്യം. പൂക്കളും സ്വര്‍ണ്ണവും പാമ്പുമൊക്കെ ആകാശത്ത് നിന്നും പ്രവഹിച്ചു. അരമണിക്കൂറിന് ശേഷം തിരുവമ്പാടിയുടെ ആകാശപ്പൂരം തുടങ്ങി. തിരുവമ്പാടിയുടെ ശിവകാശി സ്റ്റൈലും പാറമേക്കാവിന്റെ കര്‍ണാടക സ്പെഷ്യലും ആകാശത്ത് വര്‍ണവിസ്മയം തീര്‍ത്തു.
ഉച്ചയോടെ പാറമേക്കാവും തിരുവമ്പാടിയും വടക്കുംനാഥ സന്നിധിയില്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് തിരശീലവീഴും. രാവിലെ എട്ടരയോടെ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി ഭഗവതി നായ്ക്കനാലില്‍ നിന്ന് ശ്രീമൂല സ്ഥാനത്തേക്ക് എഴുന്നള്ളി. മണികണ്ഠനാലില്‍ നിന്നാണ് പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത്.
ഉച്ചയ്ക്ക് ഒരു മണിയോടെ പൂരത്തിന് സമാപനം കുറിച്ച് വെടിക്കെട്ട് നടക്കും. ഒപ്പം എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്ന് പൂരത്തിന് കൊടിയിറങ്ങും
പ്രതികരിക്കാൻ ഇവിടെ എഴുതുക: