തിരുവനന്തപുരം: മുപ്പത്തിനാലാമത് ബാച്ച് ജയില്‍ വാര്ഡന് ട്രെയിനികളുടെ പാസ്സിങ് ഔട്ട് പരേഡ് തിരുവനന്തപുരത്ത് നടന്നു. ആഭ്യന്തര-ജയില്‍ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സല്യൂട്ട് സ്വീകരിച്ചു.
54 പേരടങ്ങിയ ബാച്ചില്‍ ഏഴ് ബിരുദാനന്തര ബിരുദ ധാരികളും 25 ബിരുദധാരികളും ഉള്‍പ്പെടുന്നു. ഒമ്പത് മാസത്തെ പരിശീലന കാലയളവില്‍ കായിക പരിശീലനത്തിന് പുറമേ കമ്പ്യൂട്ടര്‍, സ്വിമ്മിങ്, ഡ്രൈവിങ്, കരാട്ടെ തുടങ്ങിയവയിലും പരിശീലനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: