കോട്ടയം: വേനല്‍ക്കാല മഴയെ തുടര്‍ന്ന് ചങ്ങനാശേരി താലൂക്കിണ്റ്റെ വിവിധ പ്രദേശങ്ങളില്‍ ജലജന്യ രോഗങ്ങള്‍ കണ്ടുതുടങ്ങി. വാഴപ്പള്ളി പഞ്ചായത്തിലെ തുരുത്തിയില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി രോഗം സ്ഥിരീകരിച്ചു. ചെത്തിപ്പുഴ ആറ്റുവാക്കേരിയില് ഒരു വീട്ടിലെ നാലുപേര്‍ക്ക് ഡെങ്കിപ്പനി രോഗ ലക്ഷണമുള്ളതിനാല്‍ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. നഗരസഭയുടെ നേര്‍ച്ചപ്പാറ ഭാഗത്തുള്ള കോളനിയില്‍ നിരവധിപ്പര്ക്ക് മഞ്ഞപ്പിത്തം ബാധിച്ചിച്ചിട്ടുണ്ട്. അമ്പതിലേറെപ്പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരികരിച്ചതായാണ് ആരോഗ്യവകുപ്പിണ്റ്റെ വിശദീകരണം. കാഞ്ഞിരപ്പള്ളി താലൂക്കിലെ പാറത്തോട്ടിലാണ് പനിബാധിതരേറെയും. പഞ്ചായത്തിലെ ഒരാള്‍ ഡെങ്കിപനി ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് മുക്കയത്തും സമീപ പ്രദേശങ്ങലിലും നിരവധി പേര് ഡെങ്കിപനി ബാധിച്ച്് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയിട്ടുണ്ട.് പനിയും പകര്‍ച്ചവ്യാധികളും ഏറിയിട്ടും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്്ടര്‍മാരുടെ കുറവ് നികത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: