പാലാ: മേലുകാവ് ശാസ്താപുരം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം തുടങ്ങി. പൂഞ്ഞാര്‍ കാര്ത്തികേയന് തന്ത്രികള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യജ്ഞവേദിയില്‍ സ്വാമി ധര്‍മ്മചൈതന്യ ദീപം തെളിയിച്ചു. നിറപറ സമര്‍പ്പണം എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന് പ്രസിഡണ്റ്റ് എ.കെ.ഗോപി ശാസ്താപുരം നിര്‍വ്വഹിച്ചു. ആചാര്യ വരണം, ഗ്രന്ഥ സമര്‍പ്പണം, ധ്വജാവരോഹണം, ഭാഗവത മാഹാത്മ്യ പ്രഭാഷണം എന്നിവയും നടന്നു. കെ.എസ്.മണിയപ്പന് പള്ളിപ്പുറം ആണ് യജ്ഞാചാര്യന്‍. ഇന്ന് മുതല്‍ രാവിലെ ൬ മുതല്‍ വിഷ്ണുസഹസ്രനാമജപം, ഗ്രന്ഥനമസ്കാരം, സമൂഹപ്രാര്‍ത്ഥന, ഭാഗവത കീര്‍ത്തനം, പാരായണം, പ്രഭാഷണം, പ്രസാദമൂട്ട്, വിവിധ വഴിപാടുകള്‍, ദീപാരാധന എന്നിവ നടക്കും. മെയ് ൪ന് രുഗ്മിണീസ്വയംവരഘോഷയാത്ര, സര്‍വ്വൈശ്വര്യപൂജ, ൬ന് അവഭൃതസ്നാനം, യജ്ഞസമര്‍പ്പണം എന്നിവയോടെ സപ്താഹം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: