ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ അല്‍-ക്വയ്ദയുടെ പുതിയ മേധാവിയായി ഫര്‍മന്‍ അലി ഷിന്‍വാരിയെ നിയമിച്ചു. അല്‍-ക്വയ്ദയുടെ ഉന്നത നേതൃത്വത്തിന്റെ അംഗീകാരത്തോടെയാണ് ഷിന്‍വാരിയെ നിയമിച്ചതെന്ന് സംഘടന പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
പാക്കിസ്ഥാനിലെ ഖൈബര്‍ സ്വദേശിയാണ് ഷിന്‍വാരി. ഷിന്‍വാരിയുടെ നാലു സഹോദരങ്ങള്‍ ജമ്മുകാശ്മീരില്‍ ഭീകര പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി വരികയാണ്. 2011ല്‍ വടക്കന്‍ വസീറിസ്ഥാനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍-ക്വയ്ദ ഭീകരന് ബാദര്‍ മന്‍സൂറിന്റെ അടുത്ത അനുയായിയാണ് ഷിന്‍വാരി.
ലാന്ഡികോട്ടല് കോളേജില്‍ നിന്ന് ബയോളജിയിലും രസതന്ത്രത്തിലും ബിരുദം നേടിയ ഷിന്‍വാരി പെഷവാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: