പുതുപ്പള്ളി:പുതുപ്പള്ളി സെണ്റ്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്തയുടെയും വൈദികരുടെയും മുഖ്യകാര്‍മികത്വത്തില്‍ ശനിയാഴ്ച കൊടിയേറ്റ് നടന്നു. എറികാട്, പുതുപ്പള്ളി കരകളില്‍ നിന്ന് പള്ളിയങ്കണത്തിലേക്ക് കൊടിമര ഘോഷയാത്രകള്‍ നടന്നു. കമുകിന്കൊടിമരങ്ങള്, കുരിശടയാളമുള്ള കൊടികള്‍, വിവിധതരം ചെടികള്‍ എന്നിവകൊണ്ട് അലങ്കരിച്ച ശേഷം കൊടിമരത്തിന് മുകളില്‍ കുരിശ് ഉറപ്പിച്ചു. പള്ളിക്ക് പ്രദക്ഷിണംവച്ച് ആദ്യം പുതുപ്പള്ളി കരക്കാരുടെയും തുടര്‍ന്ന് എറികാട് കരക്കാരുടെയും കൊടിമരം ഉയര്‍ത്തി. ഇടവകദിനാഘോഷവും സാംസ്കാരിക സമ്മേളനവും ഇന്നലെ നടന്നു. രാവിലെ ൮.൩൦ന് ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന മൂന്നിന്മേല് കുര്‍ബാന, ൧൧ന് പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. നടന് മമ്മൂട്ടി അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. ഗ്രാമപഞ്ചാ യത്ത് പ്രസിഡണ്റ്റ് ജെസിമോ എല്‍ മനോജ് വിവാഹസ ഹായധനം വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: