തിരുവഞ്ചൂറ്‍ : തിരുവഞ്ചൂറ്‍ – പൂവത്തുംമൂട് റോഡി ല്‍ കിഴക്കേനടക്ക് സമീപം റോഡ് നിര്‍മ്മാണത്തിനിറക്കിയ മെറ്റല്‍ കൂന മൂലം റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നു. ഇത്മൂലം വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ഇവിടെ വെള്ളം കെട്ടിനിന്ന് സമിപ പ്രദേശങ്ങളിലെ കടകള്‍ക്കുള്ളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. റോഡി ണ്റ്റെ പകുതിയോളം ഭാഗത്തേക്ക് മെറ്റല്‍കൂന ഇറങ്ങിക്കിടക്കുന്നതിനാല്‍ രാത്രി കാലങ്ങളില്‍ അപകടം നിത്യസംഭവമാകുന്നു. റോഡ് പണിക്കിടെ കരാറുകാരനും നാട്ടുകാരനും തമ്മില്‍ ചില തര്ക്കമുണ്ടായതിണ്റ്റെ പേരിലാണ് മെറ്റല്‍കൂന മാറ്റാതെ കിടക്കുന്നത്. മെറ്റല്‍ കൂന മാറ്റുകയോ റോഡ് പണി പൂര്‍ത്തിയാക്കുകയോ ചെയ്യണമെന്ന് ബിജെപി തിരുവഞ്ചൂറ്‍ യൂണിറ്റ് ആവശ്യപ്പെട്ടു. എസ്.ശിവദാസ് അദ്ധ്യ ക്ഷത വഹിച്ച യോഗം പഞ്ചായത്ത് സെക്രട്ടറി പ്രസാദ് കുന്നുംപുറം ഉദ് ഘാടനം ചെയ്തു. കെ.വി. ഹരിദാസ്, സുനില്‍ കുമാര്‍ കീരനാട്ട്, പ്രകാശ് ഞള്ളങ്ങാട്ടില്‍, കെ.എസ്. രഞ്ചന്‍, മനു ഷാജി, വേലായുധന്, ഋഷികുമാര്‍, ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: