വാഷിങ്ടണ്‍: കാബൂളില്‍ അടുത്തിടെ സഖ്യസേന നടത്തിയ ആക്രമണത്തില്‍ അമേരിക്ക മാപ്പ് പറയണമെന്ന പാക്കിസ്ഥാന്റെ ആവശ്യം അമേരിക്ക നിരാകരിച്ചു. കഴിഞ്ഞ നവംബറില്‍ അമേരിക്കന്‍ നാറ്റോ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
നഷ്ടപരിഹാരം സംബന്ധിച്ചുള്ള പാക്-യു.എസ് ചര്‍ച്ചകള്‍ രണ്ടുദിവസമായിട്ടും ഒത്തുതീര്പ്പിലെത്തിയില്ലെന്ന് യു.എസ് വക്താവ് മാര്‍ക് ഗ്രോസ്മാന് പറഞ്ഞു. അമേരിക്ക മാപ്പ് പറയണമെന്ന പാക്ക്സ്ഥാന് ആവശ്യം അമേരിക്ക നിരാകരിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച പരാജയമാകുകയായിരുന്നു.
എന്നാല്‍ ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നും അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തുന്ന തീവ്രവാദ പോരാട്ടങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും പാക് വക്താവ് പറഞ്ഞു. പാക്കിസ്ഥാനിന്റെ ആവശ്യപ്രകാരം മാപ്പ് പറയണമെന്ന ചര്‍ച്ച യു.എസില്‍ ശക്തമാകുന്നതിനിടയിലാണ് കാബൂളിലും അഫ്ഗാനിലെ വിവിധ നഗരങ്ങളിലും സ്ഫോടനപരമ്പരകള്‍ ഉണ്ടായത്. തുടര്‍ന്ന് മാപ്പ് പറയാനുള്ള തീരുമാനത്തില്‍ നിന്നും അമേരിക്ക പിന്മാറുകയായിരുന്നു.
പാക്കിസ്ഥാന് അതിര്‍ത്തിയിലുള്ള ഹഖാനി ശൃഖലയില്പ്പെട്ടവരായിരുന്നു എപ്രില്‍ 15ന് നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നില്‍. അതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്റെ ഉദ്ദേശശുദ്ധിയില്‍ അമേരിക്ക സംശയം പ്രകടിപ്പിച്ചത്. മാപ്പ് പറയാത്ത അമേരിക്കയുടെ നടപടിയെ പ്രതിഷേധിച്ച് നാറ്റോ സഖ്യസേനകള്‍ അഫ്ഗാനിലേക്ക് പ്രവേശിക്കുന്ന പാത പാകിസ്ഥാന് അടച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: