എരുമേലി: റോഡിന് കുറുകെ നായ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്തു. കമ്പികളുമായി പിക്ക്അപ്പിനുമുകളില് പോസ്റ്റ് ഒടിഞ്ഞു വീണെങ്കിലും ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കി സ്വദേശി പുന്നപ്ളാക്കല്‍ ജസ്റ്റിന് ജേക്കബ് ആണ് രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയോടെ കൊരട്ടിപാലത്തിന് സമീപത്തായിരുന്നു സംഭവം. എരുമേലിയിലേക്ക് വരുന്നതിനിടെയാണ് റോഡിന് കുറുകെ നായ ചാടിയത്. പെട്ടെന്ന് നിയന്ത്രണം വിട്ട പിക്കപ്പ് റോഡരികിലെ പുല്ലില്‍ കയറി വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പോസ്റ്റ് തകര്‍ന്ന ഉടനെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതും അപകടമൊഴിവാകാന്‍ സഹായിച്ചു. എരുമേലി പോലീസ് സ്റ്റേഷനിലെ എഎസ്ഐ മോഹനചന്ദ്രന്, പോലീസുകാരായ മജോ എം.ലാല്‍, അന്‍വര്‍കരീം എന്നിവര്‍ സ്ഥലത്തെത്തി സുരക്ഷാക്രമീകരണങ്ങള്‍ നടത്തി. കെഎസ്ഇബി സബ് എഞ്ചിനീയര്‍ സജീവണ്റ്റെ നേതൃത്വത്തില്‍ സംഘമെത്തി പോസ്റ്റ് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: