ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലേയും പെന്‍സില്‍ വാനിയയിലേയും ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോമ്നിക്ക് വിജയം. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഒബാമയുടെ മുഖ്യ എതിരാളി റോമ്നി ആയേക്കും. നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഡെല്മാറെ, റോഡ് ഐലന്റ്, കണക്ടി കട്ട് എന്നിവിടങ്ങളിലും റോമ്നി മുന്‍ഗണന നേടിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞതോടെ 231 പ്രതിനിധികളുടെ പിന്തുണ റോമ്നിക്ക് ലഭിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ 1144 പ്രതിനിധികളുടെയെങ്കിലും പിന്തുണ റോമ്നിക്ക് വേണം. നവംബര്‍ ആറിനാണ് യുഎസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: