നയ്റോബി: സുഡാന് വ്യോമസേന തെക്കന്‍ സുഡാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 16 പേര് മരിച്ചു. 34 പേര്‍ക്ക് പരിക്കേറ്റതായി ഉദ്യോസ്ഥവൃത്തങ്ങള് വ്യക്തമാക്കി. ആക്രമണത്തെ യുഎന്‍ അപലപിച്ചു. ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. വ്യോമാക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേട് പറ്റിയിട്ടുണ്ട്. ആക്രമണത്തില്‍ 34 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സുഡാന് തെക്കന്‍ സുഡാനിലേക്ക് അതിക്രമിച്ചു കയറുകയാണെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ സൂസന് റൈസ് ആരോപിച്ചു. ഇരുരാജ്യങ്ങളും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: