കൊച്ചി: ട്രെയിനില്‍ സഞ്ചരിച്ച് മോഷണം നടത്തുന്നത് പതിവാക്കിയ യുവാവിനെയും യുവതിയെയും എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി.
പാലക്കാട് ഒറ്റപ്പാലം പട്ടാമ്പി മംഗലം കരയില്‍ മേലേത്തൊടി വീട്ടില്‍ ശങ്കരന്‍ മകന്‍ ജിതേഷ് (24) പാലക്കാട് കൊപ്പം മണ്ണംകോട് കരയില്‍ കുട്ടികൃഷ്ണന്‍ മകള്‍ രേഷ്മ (20) എന്നിവരാണ് പോലീസ് പിടിയിലായത്.
കൂടുതലും കേരളത്തിന് പുറത്തുനിന്ന് ഓടിവരുന്ന ദീര്‍ഘദൂര ട്രെയിനുകളില്‍ കയറിപറ്റുന്ന ഇവര്‍ മിക്കപ്പോഴും യാത്രക്കാര്‍ ഉറങ്ങുന്ന സമയം നോക്കിയും ബാത്ത് റൂമിലും മറ്റും പോകുന്ന സമയം നോക്കിയുമാണ് കൂടുതല്‍ മോഷണങ്ങളും നടത്തിയിട്ടുള്ളത്.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ സമീപത്ത് പാര്‍ക്കിങ്ങ് ഏരിയയില്‍ സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നതായി കണ്ട് ചോദ്യം ചെയ്തതില്‍ നിന്നാണ് മോഷണ വിവരങ്ങള്‍ പുറത്ത് വന്നത്.
മോഷണം നടത്താനുള്ള ഉദ്ദേശത്തോടെ മറ്റൊരു യാത്രയ്‌ക്ക് ഒരുങ്ങി എത്തിയപ്പോഴാണ് പ്രതി പോലീസ് പിടിയിലായത്. പിന്നീട് ഇയാളുടെ മൊഴി അനുസരിച്ച് ഇയാളെ കാത്ത് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ നിന്നിരുന്ന യുവതിയും പിന്നീട് പോലീസ് പിടിയിലായി.
ഒരാഴ്ചമുമ്പ് തൃശൂരില്‍വെച്ച് മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്ത നെയ്യാറ്റിന്‍കര അരൂമാനൂര്‍ സ്വദേശി രജ്ഞിന്‍ രാജ് എന്ന ആളിന്റെ ലാപ്പ് ടോപ്പ്, ക്യാമറ, പെന്‍ഡ്രൈവ് എന്നിവ അടങ്ങിയ ബാഗ് മോഷ്ടിച്ചതും കൂടാതെ പാലക്കാട് വച്ച് കാരക്കോട് സ്റ്റേഷനില്‍ യാത്ര ചെയ്തു വന്ന ഒരാളിന്റെ ലാപ് ടോപ്പ് മോഷ്ടിച്ചതും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്.
നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ എസ്‌ഐ വിജയശങ്കര്‍, സീനിയര്‍ സിപിഒ ശ്രീകുമാര്‍, സിപിഒ ഗിരീഷ്, രഞ്ജിത്ത്, സാനു ഡബ്ല്യുസിപിഒ ബിജി, മരിയ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: