ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസെയിലായ അഗ്നി-5ന്റെ വിക്ഷേപണ വിജയം ഇന്ത്യയേയും ചൈനയേയും കൂടുതല്‍ അസുഖകരമായ സാഹചര്യത്തിലേക്ക് നയിക്കാനിടയുണ്ടെന്ന് അമേരിക്കന്‍ റിപ്പോര്‍ട്ടുകള്‍. അഗ്നി-5ന്റെ വിജയം ഏഷ്യയുടെ സൈനീകരണത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്. ഏഷ്യയിലെ ചൈനയുമായുള്ള നയതന്ത്രബന്ധത്തില്‍ അമേരിക്കയ്ക്ക് താല്‍പ്പര്യം കുറഞ്ഞിരിക്കുകയാണെന്നും ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. അഗ്നി-5ന്റെ വിക്ഷേപണ വിജയത്തില്‍ ഇന്ത്യക്കെതിരെ ചൈന രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രതികരണം.
ചൈനയെ തകര്‍ക്കാനുള്ള ശേഷി അഗ്നി-5നുണ്ട്. ‘അഗ്നി’യുടെ വിജയം ഏഷ്യയില്‍ ആയുധപ്പന്തയത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പാക്കിസ്ഥാനുമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായും നയതന്ത്രബന്ധം ശക്തമാക്കാനായിരിക്കും ഇനി ചൈനയുടെ ശ്രമം. ആയുധശേഷി വര്‍ധിപ്പിക്കാനും ചൈന ലക്ഷ്യമിടും, ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: