മുണ്ടക്കയം: ചരിത്രപ്രസിദ്ധമായ കാളകെട്ടി ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയ കാളകളെ ലേലം ചെയ്ത് അറവുശാലയ്ക്ക് വില്‍ക്കാനുള്ള ക്ഷേത്രം ഭരണസമിതിയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നു. ഭക്തജനങ്ങളുടെ കൂട്ടായ്മയും വിവിധ ഹൈന്ദവ സംഘടനകളും പ്രക്ഷോഭവുമായി രംഗത്തെത്തി. പ്രതിഷേധത്തിണ്റ്റെ ആദ്യഘട്ടമായി ൨൨ന് രാവിലെ ൧൦മണിക്ക് ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ ഉപവസിക്കും. ഉപവാസത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ അണിചേരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മോഹനന് വളകുഴി, ജോഷി പുളിക്കല്‍, കെ.എന്‍.ഗോപാലന്, സുബാഷ് താഴത്തുവീട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിശ്വാസികള്‍ നടയ്ക്കിരുത്തിയ കാളകളെ ലേലം ചെയ്യുന്നതിനുള്ള ഭരണസമിതിയുടെ നടപടി നിന്ദ്യവും ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധവുമാണ്. സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ട് ഹൈന്ദവ വിശ്വാസമൂല്യങ്ങളെ അവഹേളിക്കുന്നതാണ് കാളകളെ അറവുശാലയ്ക്ക് നല്കുവാനുള്ള തീരുമാനം. ശബരിമലയിലേക്കുളള പ്രധാന ഇടത്താവളാണ് കാളകെട്ടി. വര്‍ഷം തോറും ലക്ഷക്കണക്കിനു രൂപ കാണിക്കയായി ലഭിക്കുന്ന ക്ഷേത്രമാണിത്. ഏറെ സൗകര്യങ്ങളുള്ള ക്ഷേത്രത്തിന് കാളകളെ സംരക്ഷിക്കാന്‍ ശേഷിയില്ലായെന്ന വാദം വിചിത്രമാണ്. നേര്‍ച്ചക്കാളകളെ സംരക്ഷിക്കാന്‍ സൗകര്യപ്രദമായ ഗോശാല നിര്‍മ്മിക്കാന്‍ ഭരണസമതി തയ്യാറെടുക്കകയും ക്ഷേത്രകാളകളെ ലേലത്തില്‍ എടുക്കുവാന്‍ ആരെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നിന്നും പിന്മാറണമെന്നും ഭക്തജനസമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: