ടോക്യോ: ജപ്പാനിലെ എല്ലാ ആണവ വൈദ്യുത നിലയങ്ങളിലേയും പ്രവര്‍ത്തനം മെയ് ആറ് മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് വാണിജ്യവ്യവസായ മന്ത്രി യൂക്യോ എഡാനോ അറിയിച്ചു. രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധി നേരിടാന്‍ പ്രവര്‍ത്തനരഹിതമായിരുന്ന രണ്ട് ആണവ റിയാക്ടറുകള്‍ വീണ്ടും ഉപയോഗിക്കാന്‍ ജപ്പാന് സര്‍ക്കാര്‍ അടുത്തകാലത്ത് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച നടന്ന ഊര്‍ജ്ജ സെമിനാറില്‍ മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്ത് ഇപ്പോള്‍ 54 ആണവ വൈദ്യുതി നിലയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: