ലക്നൗ: തന്റെ ഭരണകാലത്ത് നിര്‍മിച്ച പ്രതിമകളോ പാര്‍ക്കുകളോ നശിപ്പിച്ചാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്‍മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിയുടെ മുന്നറിയിപ്പ്. എന്തെങ്കിലും മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ അത് സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ തന്നെ ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് മായാവതി പറഞ്ഞു. ഡോ. ബി.ആര്. അംബേദ്കര്‍ ജന്മദിനാഘോഷത്തില് പങ്കെടുക്കാനെത്തിയ മായാവതി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുലായംസിംഗ് യാദവിെന്റ ഭരണകാലത്ത് നിര്‍മിച്ച പ്രതിമകളോ പാര്‍ക്കുകളോ തങ്ങളുടെ ഭരണകാലത്ത് നവീകരിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
മുന്‍ ഭരണകാലത്ത് നിര്‍മിച്ച പാര്‍ക്കുകളും പ്രതിമകളും നവീകരിച്ച് ഐടി പാര്‍ക്കുകള്‍ നിര്‍മിക്കുമെന്ന് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മായാവതി. അഖിലേഷ് സര്‍ക്കാര്‍ എന്തെങ്കിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നും മായാവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: