എരുമേലി: ക്രിക്കറ്റിണ്റ്റെ ആവേശത്തിരയിളക്കി കളി കാണുന്നവര്‍ ആവേശത്തോടെ കയ്യടിക്കുമ്പോള്‍ കാഴ്ചകളൊന്നും കാണാതെ കമണ്റ്ററി പറയുന്ന സമദ് കായിക പ്രേമികളില്‍ വ്യത്യസ്തനാകുന്നു. എരുമേലി താന്നിക്കല്‍ പുരയിടം അബ്ദുള്‍ സമദ് എന്ന ൪൬കാരനായ സമദാണ് തണ്റ്റെ അന്ധതയെ വകവയ്ക്കാതെ കളിയുടെ ലോകത്ത് ശ്രദ്ധേയനാകുന്നത്. എരുമേലി ടൗണ്‍ ക്ളബ്ബിണ്റ്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ക്രിക്കറ്റ് മത്സരത്തിണ്റ്റെ ദൃക്സാക്ഷി വിവരണത്തിലൂടെയാണ് മുന്‍ വൈസ് ചാമ്പ്യന്‍ കൂടിയായാ സമദ് താരമായി മാറുന്നത്. ചെറുപ്പകാലത്തുണ്ടായ അപകടത്തെ തുടര്‍ന്നാണ് സമദിണ്റ്റെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ട്പെട്ടത്. തുടര്‍ന്നുള്ള പരിശ്രമത്തില്‍ അന്ധന്മാരുടെ ചെസിലും കഥാപ്രസംഗത്തിലും സമദ് മികവു കാട്ടി. അന്ധന്മാരുടെ ക്രിക്കറ്റിലെ കേരളാ ടീമിണ്റ്റെ ക്യാപ്റ്റനായി മാറിയതാണ് ക്രിക്കറ്റ് ലോകത്തേക്കുള്ള മാറ്റം ഉണ്ടായത്. കളി കാണുന്നവരേക്കാള്‍ വേഗത്തില്‍ സുഹൃത്തുക്കള്‍ നല്കുന്ന വിവരങ്ങള്‍ മൈക്കിലൂടെ പറയുമ്പോള്‍ കാണികള്‍ ആശ്ചര്യപ്പെടുന്നതും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: