കോട്ടയം: കോട്ടയം ജില്ലയിലുണ്ടായ ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. നഗരത്തിലും പരിസരപ്രദേശങ്ങളിലും ഭൂചലനത്തെ തുടര്‍ന്ന് ജനം പരിഭ്രാന്തരായി കെടിടങ്ങളില്‍ നിന്നും ഇറങ്ങി ഓടി. ഇന്നലെ ഉച്ചക്ക് ൨.൧൫നാണ് ഭൂചലനമുണ്ടായത്. ജില്ലയില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. കോട്ടയം താലൂക്കാഫിസില്‍ ഭൂചലനം കാര്യമായി ബാധിച്ചു. നാലാം നിലയിലുള്ള കസേരകള്‍ ഇളകി. അലമാരകള്‍ വിറച്ചു. ഇതോടെ നൂറുകണക്കിന് ജീവനക്കാരും വിവിധ ആവശ്യങ്ങള്ക്കായഇ താലൂക്കിലെത്തിയ നൂറുകണക്കിന് ജനങ്ങളും പരിഭ്രാന്തരായി ഇറങ്ങിയോടി. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല. ഭൂമി കുലുക്കമാണെന്നും എല്ലാവരും ഓടിക്കോ എന്ന് ആരോ വിളിച്ചുപറഞ്ഞു. ഇതു കേട്ട് ജീവനക്കാരും ജനങ്ങളും പരിഭ്രാന്തരായി ഇറങ്ങി താലൂക്കാഫീസിണ്റ്റെ മുന്‍വശത്തെ മൈതാനിയില്‍ നില ഉറപ്പിക്കുകയായിരുന്നു. താലൂക്ക് ആഫീസില്‍ ഭൂമി കുലുക്കമെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങളും ജീവനക്കാരുടെ ബന്ധുകളും ആഫീസിലേക്ക് ഒഴുകി എത്തി. തുടര്ചലനമുണ്ടാകുമെന്ന് കളക്ട്രേറ്റില്‍ നിന്നും അറിയിപ്പുവന്നതോടെ ഓഫീസില്‍ പ്രവേശിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇന്നലെ ബുധനാഴ്ചയായിരുന്നതിനാല് ജീവനക്കാരും അപേക്ഷകരുമായ നൂറുകണക്കിനി ആള്‍ക്കാള്‍ താലൂക്ക് ആഫീസിനുള്ളില്‍ ഉണ്ടായിരുന്നു. കെട്ടിടത്തിനുള്ളില്‍ നിന്നും തുറസായ സ്ഥലങ്ങളിലേക്ക് ആളുകള്‍ മാറണമെന്നും കളക്ട്രേറ്റില്‍ നിന്നും അറിയിപ്പു ലഭിച്ചിരുന്നു. ജീവനക്കാര്‍ക്കൊപ്പം ഓടാന്‍ ഉന്നത ഉദ്യോഗസ്ഥന്മാര് ആദ്യം ഒന്നു മടിച്ചെങ്കിലും ജീവന് രക്ഷിക്കാനുള്ള തത്ത്രപ്പാടിലായിരുന്നു അവരും. ഇന്ന് സാധാരണ നിലയില്‍ ഓഫീസ് പ്രവര്‍ത്തിക്കുമെന്നും ആര്‍ഡിഒ പി.എം.ജേക്കബ് ജന്മഭൂമിയോട് പറഞ്ഞു. ചങ്ങനാശ്ശേരിയിലും ഭൂചലനം പരിഭ്രാന്തിപരത്തി.എ.സി.കനാലിലെ വെള്ളം ചില ഭാഗത്ത് വറ്റുന്നതായും അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഓഫീസുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ജനങ്ങള്‍ പരിഭ്രാന്തരായി ഇറങ്ങി ഓടി. ഭൂചലനത്തെത്തുടര്‍ന്ന് മീനച്ചിലാറിണ്റ്റെ പലഭാഗത്തും തിരയിളക്കം അനുഭവപ്പെട്ടു. പാറമ്പുഴ വെള്ളൂപ്പറമ്പ് പാലത്തിന് സമീപം വെള്ളം പതഞ്ഞു പൊങ്ങിയത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കി. മണര്‍കാട് പാറക്കുളത്തില്‍നിന്നും ഉയര്‍ന്നു പൊങ്ങിയത് പരിഭ്രാന്തിക്കിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: