കോട്ടയം: പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടകയില്‍ ജീവിച്ചിരുന്ന സാമൂഹ്യ പരിഷ്കര്‍ത്താവും ഭക്തകവിയും പ്രധാനമന്ത്രിയും സര്‍വ്വോപരി വീരശൈവമതാചാര്യനുമായിരുന്ന ബസവേശ്വരണ്റ്റെ 889-ാമത് ജയന്തി 24ന് ലോകമെമ്പാടും കൊണ്ടാടും. അതോടൊപ്പം ബസവജയന്തി ആഘോഷങ്ങളുടെ നൂറാമത് വാര്‍ഷികവും നടക്കും. കോട്ടയത്ത് 24ന് രാവിലെ 9മണിക്ക് ഘോഷയാത്രയോടെ ആരംഭിക്കുന്ന പരിപാടികളില്‍ ബാംഗ്ളൂറ് ബസവേശ്വര മഠാധിപതി ജഗദ്ഗുരു ബസവാനന്ദസ്വാമികള്, മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്, ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, ജയരാജ് എംഎല്‍എ, വീരശൈവസഭാസമിതി നേതാക്കള്‍, വിവിധ മത-സാമുദായിക-സാംസ്കാരിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാഞ്ഞിരപ്പള്ളി ആസിയാ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം യോഗത്തില്‍ ബസവസമിതി സംസ്ഥാന പ്രസിഡണ്റ്റ് കെ.പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സന്തോഷ് കോരൂത്തോട്, വീരശൈവസഭാ ജില്ലാ പ്രസിഡണ്റ്റ് രാജീവ് എസ്.പിള്ള, സെക്രട്ടറി അനീഷ്, എ.കെ.രാജ തമ്പലക്കാട്, പി.കെ.ചെല്ലപ്പന്, കൃഷ്ണന്‍കുട്ടി കാഞ്ഞിരപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: