കോട്ടയം: താഴത്തങ്ങാടി റോഡിണ്റ്റെ ഏതാണ്ട് മുക്കാല്‍ ഭാഗവും ആറ്റിലേക്ക് ഇടിഞ്ഞു വീണു. സംരക്ഷണഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്ഥലത്താണ് റോഡ് ഇടിഞ്ഞ് ആറ്റില്‍ വീണത്. ഒമ്പതു മീറ്ററോളം ആഴത്തില്‍ പൈലിംഗ് നടത്തിയാണ് ഇവിടെ സംരക്ഷണഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. താഴത്തങ്ങാടി ദുരന്തമുണ്ടായി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കുറ്റമറ്റ രീതിയില്‍ റോഡ് നിര്‍മ്മിക്കാനോ സംരക്ഷണഭിത്തി നിര്‍മ്മിക്കാനോ കഴിഞ്ഞില്ല. സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെത്തുടര്‍ന്ന് റോഡ് പണി വിവാദമായിരുന്നു. ഇടിഞ്ഞഭാഗം പൊളിച്ചുകെട്ടി. ഈ ഭാഗമാണ് ഇന്നലെ വൈകുന്നേരം ഇടിഞ്ഞു വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: