കോട്ടയം: നായര്‍ സമുദായശക്തി തെളിയിച്ച് താലൂക്ക് നായര്‍ മഹാസമ്മേളനം നടന്നു. തിരുനക്കര മൈതാനത്തു നടന്ന സമ്മേളനത്തിന് ആയിരങ്ങളാണ് പങ്കെടുത്തത്. കോട്ടയം താലൂക്ക് എന്‍എസ്എസ് യൂണിയന് പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ചാണ് നായര്‍ മഹാസമ്മേളനം സംഘടിപ്പിച്ചത്. താലൂക്കിലെ ൧൩൨ കരയോഗങ്ങളിലെ സമുദായാംഗങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി ചെറുജാഥകളായാണ് സമ്മേളനനഗരിയില്‍ എത്തിയത്. പള്ളിപ്പുറത്ത്കാവ്, കളക്ട്രേറ്റ്, കുര്യന് ഉതുപ്പ് റോഡ്, എന്നിവിടങ്ങളില്‍ നിന്നാണ് ചെറു ജാഥകളായി കരയോഗാംഗങ്ങള്‍ എത്തിച്ചേര്‍ന്നത്. താലൂക്ക് യൂണിയന് പ്രസിഡണ്റ്റ് പി.ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ച സമ്മേളനം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി.നായര്‍, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. എം.എസ്.മോഹന്‍, വനിതാ യൂണിയന് പ്രസിഡണ്റ്റ് വത്സ ആര്.നായര്‍ എന്നിവര്‍ പ്രസംഗിച്ചും. എം.ജി.ചന്ദ്രശേഖരന് നായര്‍ സ്വാഗതവും യൂണിയന് സെക്രട്ടറി എ.എം.രാധാകൃഷ്ണന് നായര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: