അജ്മീര്‍: അജ്മീര്‍ സന്ദര്‍ശനത്തിനായി ഇന്ത്യയിലെ ത്തുന്ന പാക്കിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജയ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന സര്‍ദാരിയെ പ്രത്യേക വിമാനത്തില്‍ അജ്മീരിലേക്ക് കൊണ്ടുപോകും.
സര്ദാരിക്കുപുറമെ മകന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി, പാക്കിസ്ഥാന് വിദേശകാര്യമന്ത്രി റഹ്മാന് മാലിക്, മറ്റ് ഉദ്യോഗസ്ഥരും അജ്മീര്‍ സന്ദര്‍ശനത്തിനായി എത്തുന്നണ്ട്. അജ്മീര്‍ ഡിവിഷണല്‍ കമ്മീഷണര്‍ അതുല്‍ ശര്‍മ. ഐജിപി രാജേഷ് നിര്വാന്, കളക്ടര്‍ മഞ്ജു രാജ്പാല്, എസ്പി രാജേഷ് മീനാ എന്നിവരുള്‍പ്പെടുന്ന സംഘം സര്‍ദാരിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തും. ദര്‍ഗാ കമ്മറ്റിയിലേയും, ഖാദിംസ്കമ്മറ്റിയിലേയും പ്രതിനിധികള്‍ സര്‍ദാരിയെ സ്വീകരിക്കാനായി എത്തും. അജ്മീറില്‍ 35 മിനിറ്റോളം സര്‍ദാരിയും സംഘവും തങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
സന്ദര്‍ശനത്തിന് മുന്നോടിയായി വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരെ സര്‍ദാരി സന്ദര്‍ശിക്കും എല്ലാ സ്ഥലങ്ങളിലും വിന്യസിച്ചിട്ടുണ്ട്. ദര്ഗാമാര്ക്കറ്റ് സന്ദര്‍ശനത്തിനോടനുബന്ധിച്ച് അടച്ചിട്ടിരിക്കുകയാണ്. മറ്റു ജില്ലകളില്‍ നിന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ ഇവിടേക്ക് വിന്യസിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന് വിമാനങ്ങളും ഒരു ചോപ്പറും ഇന്നലെ തന്നെ എത്തിച്ചിട്ടുണ്ട്. സുരക്ഷാ സജ്ജീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനിടെ, മുംബൈ ഭീകരാക്രമണക്കേസില്‍ പ്രതിയായ ഹഫീസ് സയ്ദിനെ ഇന്ത്യക്ക് വിട്ടുകിട്ടണമെന്ന് അജ്മീര്‍ സന്ദര്‍ശിക്കുന്ന ആസിഫ് അലി സര്‍ദാരിയോട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആവശ്യപ്പെടണമെന്ന് ബിജെപി വക്താവ് അരുണ്‍ വിജയ് പറഞ്ഞു. ഈ വിഷയം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സര്‍ദാരിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ളയോട് ആവശ്യപ്പെട്ടു. ഇതോടെ സര്‍ദാരിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഹഫീസ് സെയ്ദിന്റെ വിഷയം ചൂടേറിയ ചര്‍ച്ചയാവുകയാണ്. സെയ്ദിന്റെ തലയ്ക്ക് അമേരിക്ക ഈയിടെ 50 കോടി രൂപ വിലയിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: