അമ്പലത്തറ: ധര്‍മ്മം അനുഷ്ടിക്കുമ്പോഴാണ് സമൂഹത്തിണ്റ്റെ നന്‍മയും നിലനില്‍പും സാധ്യമാകുന്നതെന്ന് കൊളത്തൂറ്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. മാവുങ്കാല്‍ മൊടഗ്രാമം ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവതസപ്താഹയജ്ഞത്തിണ്റ്റേയും ലക്ഷദീപ സമര്‍പ്പണത്തിണ്റ്റേയും ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യ ജീവിതത്തില്‍ ബ്രഹ്മ-പിതൃ-മനുഷ്യ-ഭൂത-ദേവ തുടങ്ങിയ പഞ്ചമഹായജ്ഞങ്ങള്‍ നിത്യജീവിതത്തില്‍ അനുഷ്ടിക്കണം. അപ്പോള്‍ ധര്‍മ്മം പാലിക്കപ്പെടും. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പഠിക്കുക എന്നതിനുമപ്പുറത്ത് മറ്റുധര്‍മ്മമൊന്നും ഇല്ലെന്നും വിദ്യാലയങ്ങളില്‍ ചിലര്‍ എഴുതി വെക്കുന്നത് പോലെ പഠിക്കുക പോരാടുക എന്നത് ധര്‍മ്മമല്ല. ഇവിടെ വിദ്യാര്‍ത്ഥി പോരാടുവാന്‍ മാത്രമാണ് പഠിക്കുന്നതെന്നും അതേ സമയം ഇത് ആഹ്വാനം ചെയ്യുന്ന നേതാക്കളുടെ മക്കള്‍ പോരാട്ടമില്ലാത്ത വിദ്യാലയങ്ങളില്‍ പഠിപ്പിക്കുകയും ഉന്നതങ്ങളില്‍ എത്തുകയുമാണ്. സാധാരണക്കാരണ്റ്റെ മക്കള്‍ പോരാട്ടത്തില്‍ മാത്രം ഒതുങ്ങുകയാണെന്നും സ്വാമി ചിദാനന്ദപുരി ചൂണ്ടിക്കാട്ടി. സന്താനങ്ങള്‍ എന്നാല്‍ കേവലം കുട്ടികള്‍ മാത്രമല്ലെന്നും ധര്‍മ്മം പരമ്പരാഗതമായി ഇടതടവില്ലാതെ തലമുറകളായി കൈമാറ്റം ചെയ്യുവാന്‍ പ്രാപ്തരായ കുട്ടികള്‍ ആണെന്നും അത്തരം കുട്ടികളെ ഉപദേശങ്ങള്‍ കൊണ്ടല്ല മറിച്ച് ആചരിച്ച് കാണിച്ചുകൊടുത്ത് വളര്‍ത്തുക എന്നതാണ് യഥാര്‍ത്ഥ ഗൃഹസ്ഥാശ്രമിയുടെ ധര്‍മ്മമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സമൂഹത്തില്‍ കുട്ടികളുടെ എണ്ണമുണ്ടെന്നല്ലാതെ സന്താനങ്ങളുടെ എണ്ണം വളരെ കുറവാണെന്നും ഉപദേശങ്ങള്‍ അല്ലാതെ ആചരിച്ച് കാണിക്കുന്നില്ലെന്നും ഉപദേശങ്ങള്‍ കുട്ടികള്‍ക്ക് ആവശ്യമില്ലെന്നും അത് വിപരീതഫലമുളവാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധര്‍മ്മത്തെ ആചരിച്ച് കാണിച്ച് മാതൃകയായി മാറുകഎന്നതാണ് പ്രശ്നങ്ങളുടെ ഏകപരിഹാരമാര്‍ഗ്ഗമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ രാധാകൃഷ്ണന്‍ നരീക്കോട് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: