ഒരു നാള് എല്ലാവര്ക്കും ഇവിടെനിന്ന് വിടപറയേണ്ടതായിട്ടുണ്ട്. ആ അന്ത്യനിമിഷം ആശങ്കാകുലമാവാതെ ശ്രദ്ധിക്കണം. ഒരു പുഞ്ചിരിയോടെ- മര്യാദയോടെ ഒന്നു തലകുനിച്ചിട്ട് സാഭിമാനം യാത്ര പറയുകയാണ് നല്ലത്. അതിന് നല്ല തയ്യാറെടുപ്പ് ആവശ്യമാണ്
ഗുണാതീതന് എന്നതിന്റെ ആദ്യമുള്ള ഗു എന്ന അക്ഷരവും രൂപര്ജിതന് എന്നതിന്റെ ആദ്യമുള്ള രു എന്ന അക്ഷരവും ഒത്തു ചേരുമ്പോള്‍ ഗുരു എന്നാകും. സത്വരജസ്തമോഗുണങ്ങള്ക്കതീതനും രൂപരഹിതനായ ഈശ്വരനെ അറിഞ്ഞവനുമാണ് ഗുരു എന്നര്‍ത്ഥം.
തൈരു കടഞ്ഞെങ്കില് മാത്രമേ വെണ്ണ കിട്ടൂ. അതുപോലെ സത്യവും മിഥ്യവും കലര്‍ന്നു കിടക്കുന്ന ഈ പ്രപഞ്ചത്തെ ബുദ്ധികൊണ്ടു മഥനം ചെയ്താലേ മായയില്‍ നിന്നും ഈശ്വരചൈതന്യത്തെ വേര്‍തിരിച്ചറിയാന്‍ സാധിക്കൂ.
ഉല്ക്കണ്ഠയുടേയും ഭയത്തിന്റേയും അജ്ഞതയുടേയും അടിസ്ഥാന കാരണങ്ങലെ ഉന്മൂലനം ചെയ്യുക. ഏങ്കിലേ മനുഷ്യന്റെ യഥാര്‍ത്ഥ വ്യക്തിത്വം പ്രകാശിക്കൂ. ഈശ്വരനില്‍ അചഞ്ചലമായ വിശ്വാസമുണ്ടെങ്കില്‍ ഉല്‍ക്കണ്ഠയ്ക്ക് നിലനില്പുണ്ടാവില്ല. എന്തെല്ലാമുണ്ടായാലും നമ്മെ ബോധ്യപ്പെടുത്തും. ഈശ്വരന്രെ ഇച്ഛാശക്തിക്കു വിധേയമാണെല്ലാം എന്ന അറിവ് എത്ര ആശ്വാസപ്രദമാണ്.
ഈശ്വരന്റെ ഓടക്കുഴലായിത്തീരാന് ഞാന്‍ നിങ്ങളോടുപദേശിക്കുന്നു. എന്നാലേ ഈശ്വരന് അത് കൈയിലെടുത്ത് ചുണ്ടത്തുവയ്ക്കുകയും അഹന്ത നഷ്ടപ്പെട്ടതിനാല്‍ പൊള്ളയായിത്തീര്ന്ന അതിലൂടെ തന്റെ ദിവ്യവും സുരഭിലവുമായ ഉച്ഛ്വാസ വായും പ്രവഹിപ്പിക്കുകയും ചെയ്യൂ. പിന്നെ എല്ലാ ജീവജാലങ്ങളേയും ആഹ്ലാദവിമുഗ്ധാരാക്കുമാറ് മധുരസംഗീതം അതിലൂടെ വിനിര്ഗളിച്ചു തുടങ്ങും. ഒരാഗ്രഹമുമില്ലാതെ ഈശ്വരന്റെ ചുണ്ടത്ത് അങ്ങനെ വിശ്രമിച്ചു നിര്വ്രതിക്കൊള്ളൂ. നിങ്ങളുടെ ഇച്ഛകളെ ഈശ്വരന്റെ ഇച്ഛയില്‍ ലയിപ്പിക്കൂ . ഈശ്വരന്റെ പ്രാണന് കൊണ്ട് ശ്വസനക്രിയ നടത്തൂ അതാണ് ദിവ്യമായ ജീവിതം. ആ ജീവിതം നേടിയെടുക്കാനാണ് ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നത്.
നിങ്ങള്‍ ഗീതയോ ഉപനിഷത്തോ ഒന്നും വായിക്കണമെന്ന് തന്നെയില്ല. ഈശ്വരനെ നിങ്ങളുടെ ഹൃദയത്തിലേക്ക് ക്ഷണിച്ചാല്‍ നിങ്ങള്‍ക്കുവേണ്ടി രചിച്ച ഒരു പുതിയ ഗീത കേള്‍ക്കാന്‍ സാധിക്കും. നിങ്ങളുടെ ജീവിതത്തിന്റെ തേരാളിയാവാന്‍ ആ പരംപൊരുളിനെ അനുവദിച്ചാല്‍ മാത്രം മതിയാവും. ചോദിക്കൂ. അദ്ദേഹം ഉത്തരം പറയും. ധ്യാനത്തിനുവേണ്ടി ഒരിടത്ത് ശാന്മായിരിക്കുമ്പോള് ഭഗവദ്രൂപം ഉള്ളില്‍ തെളിയട്ടെ. നാവില്‍ ഭഗവന്നാമം കളിയാടട്ടെ. ഉള്ളില്‍ ഈശ്വരന്റെ ഏതെങ്കിലുമൊരു രൂപം സങ്കല്പിക്കാതെ ജപിക്കാന്‍ തുടങ്ങിയാല്‍ ആരാണത് കേള്‍ക്കുക? ജപം തന്നെത്താനുള്ള പിറുപിറുക്കലാകരുത്. ഈശ്വരനെ സാക്ഷിനിറുത്തി ജപിക്കുമ്പോള്‍ അത് കേല്ക്കാനും ഉത്തരം പറയാനും ആളുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: