കോട്ടയം: താലൂക്ക് എന്‍എസ്എസ് യൂണിയന് പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിനു മുന്നോടിയായി സന്ദേശവിളംബര രഥയാത്ര തുടങ്ങി. ഏലിക്കുളം മേഖലയിലെ കുരുവിക്കൂട് ജംഗ്ഷനില്‍ എന്‍എസ്എസ് യൂണിയന് പ്രസിഡണ്റ്റ് പി.ബാലകൃഷ്ണപിള്ള രഥയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. യൂണിയന് വൈസ് പ്രസിഡണ്റ്റും ജാഥാ ക്യാപ്റ്റനുമായ എം.ജി.ചന്ദ്രശേഖരന് നായര്‍ക്ക് എന്‍എസ്എസ് പതാക കൈമാറി. മന്നത്തുപത്മനാഭണ്റ്റെ ഛായാചിത്രം വച്ചലങ്കരിച്ച രഥത്തിനു പിന്നാലെ നിരവധി വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ അകമ്പടി സേവിച്ചു. എലിക്കുളം, അകലക്കുന്നം, കൂരോപ്പട, പള്ളിക്കത്തോട്, പാമ്പാടി മേഖലകളില്‍ പര്യടനം പൂര്‍ത്തിയാക്കി ഇന്നലെ വൈകിട്ട് രഥയാത്ര പാമ്പാടിയില്‍ സമാപിച്ചു. കരയോഗകേന്ദ്രങ്ങളില് രഥയാത്രയ്ക്ക് വാന്‍ വരവേല്പാണ് ലഭിച്ചത്. എന്‍എസ്എസ് യൂണിയന് സെക്രട്ടറി എ.എം.രാധാകൃഷ്ണന് നായര്‍, ട്രഷറര്‍ ടി.സി.രാധാകൃഷ്ണന് നായര്‍, ജാഥാ വൈസ് ക്യാപ്റ്റന്മാരായ പി.എസ്.ജയരാജന് നായര്‍, കെ.എസ്.എസ്.പണിക്കര്‍ യൂണിയന് ഭരണസമിതിയംഗങ്ങളായ എം.ബി.അനില്‍കുമാര്‍, പി.മധു, ബി.ശശികുമാര്‍, പി.പി.ശിവരാമന് നായര്‍, പി.ആര്.ചന്ദ്രസേനന് നായര്‍, സുധ എം.നായര്‍, ജി.ശശികുമാര്‍, വനിതാ യൂണിയന് പ്രസിഡണ്റ്റ് വത്സ ആര്.നായര്‍, സെക്രട്ടറി എസ്.ലൈല, പ്രതിനിധി സഭാംഗങ്ങളായ പി.പി.ഗോപിനാഥന് നായര്‍, ഡി.വേണുനാഥപിള്ള തുടങ്ങിയവര്‍ നേതൃത്വം നല്കി. ഇന്ന് വിജയപുരം, അയര്‍ക്കുന്നം, ഏറ്റുമാനൂറ്‍, നീണ്ടൂറ്‍ മേഖലകളിലും നാളെ കുമാരനല്ലൂറ്‍, അയ്മനം,ആര്‍പ്പൂക്കര, കുമരകം, തിരുവാര്‍പ്പ്, നാട്ടകം, പനച്ചിക്കാട് മേഖലകളിലും 6ന് കോട്ടയം മുനിസിപ്പല്‍ ടൗണ്‍ മേഖലയിലും വിളംബര രഥയാത്ര പര്യടനം നടത്തുമെന്ന് യൂണിയന് സെക്രട്ടറി എ.എം.രാധാകൃഷ്ണന് നായര്‍ അറിയിച്ചു. 6ന് 3മണിക്ക് തിരുനക്കര ടെമ്പിള്‍ കോര്‍ണറില്‍ രഥയാത്ര സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: