മുണ്ടക്കയം: അനധികൃത പടക്കനിര്‍മ്മാണശാലയിലുണ്ടായ അപകടത്തെത്തുടര്‍ന്ന് പോലീസും ആര്‍ഡിഒയും നടത്തിയ തെരച്ചിലില്‍ അനധികൃതമായി പത്തുകിലോയിലധികം വെടിമരുന്നു ശേഖരിച്ചതായും മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിക്കാതെയും പടക്കനിര്‍മ്മാണശാല പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. പടക്കനിര്‍മ്മാണശാല ഉടമയും ലൈസന്‍സിയുമായ ഏന്തയാര്‍ കുപ്പായിക്കുഴി, കൊല്ലംപറമ്പില്‍ തോമസ് ചാക്കോ(ബിനു ൩൭)യെ കാഞ്ഞിരപ്പള്ളി സിഐ കെ.കുഞ്ഞുമോന് അറസ്റ്റു ചെയ്തു. തോമസ് ചാക്കോയുടെ ലൈസന്‍സിണ്റ്റെ മറവിലാണ് തിങ്കളാഴ്ച രാവിലെ സ്ഫോടനം ഉണ്ടായ പടക്കനിര്‍മ്മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ഏന്തയാറ്റിലും പരിസരപ്രദേശങ്ങളിലുമായി നിരവധി അനധികൃത പടക്കനിര്‍മ്മാണശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലൈസന്‍സിനു വേണ്ട യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവിടെ പടക്കനിര്‍മ്മാണശാലകള്‍ പ്രവര്‍ത്തിക്കുന്നത്. അപകടത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വീടിണ്റ്റെ ടെറസില്‍ നിര്‍മ്മാണജോലികള്‍ നടക്കുന്നതായും വീട്ടില്‍ നിന്നും പത്തു മീറ്റര്‍ അകലെ മാത്രം ദൂരത്തില്‍ വാന്‍ അപകടകാരിയായ വെടിമരുന്നും മറ്റും സൂക്ഷിക്കുന്നതായി കണ്ടെത്തിയത്. സംഭവ സ്ഥലത്തില്ലായിരുന്ന തോമസ് ചാക്കോ ഇന്നലെ എത്തിയശേഷം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: