ജഡവും ചൈതന്യവുമാണ് സൃഷ്ടിക്ക് ആവശ്യമായ വസ്തുക്കള്‍.അവ പ്രകൃതിയും പുരുഷനും തന്നെയാണ്.ചൈതന്യശക്തി ഭോഗലോലുപമായി തീരുവാനുദ്ദേശിക്കുമ്പോഴാണ് സ്വകര്‍മം കൊണ്ട് ജഗത്തിന് രൂപംകൊടുക്കുന്നത്.ജഡം ദേഹപ്രകൃതി സ്വീകരിക്കുന്നു.ഇത് രണ്ടും എന്റെ സ്വഭാവമാണ്.ഞാനല്ലാതെ യാതൊരു യാഥാര്‍ത്ഥ്യവുമില്ല.ഞാനില്ലാത്ത വസ്തുക്കളില്ല. ഞാനാണ് കാര്യവും കാരണവും.ഞാന്‍ ഏകാനാണ്.ഞാനനേകമാകും.അങ്ങിനെ ഞാനെടുക്കുന്ന നാനാത്വതീരുമാനാണ് സൃഷ്ടി.ആ തീരുമാനാണ് മായാശക്തിക്ക് പ്രേരകമായിട്ടുള്ളതും മഹത്വത്തെ ഉത്ഭവിച്ചതും.ഭൂമിയില്‍ നിഷ്പതമാകുന്ന ബീജം രണ്ട് നാള്കൊണ്ട്ജലാംശം വലിച്ചെടുത്തു വിഭ്രജിക്കുന്നു.അങ്കുരമായിട്ടല്ലെങ്കിലുംപരിവര്ത്തനത്തിന്റെ പ്രഥമഘട്ടത്തിലായി. ഇതേവിധമാണ് മഹത്വത്തിന്റെ ഉത്ഭവികാസവും.ദൈവേച്ഛയാ അടുത്തപടിയായി അങ്കുരമുത്ഭവിക്കുന്നുണ്ട്.അതിന് മഹദഹംകാരമെന്ന് പറയും.അതില്‍ നിന്ന പഞ്ചഫലങ്ങളുണ്ടാകുന്നു.അതാണ് പഞ്ചഭൂതങ്ങള്‍.ഈ അഷ്ടവര്‍ഗം ചേര്‍ന്നാണ് ജഗത് ഉണ്ടാക്കുന്നത്. പ്രകൃതിശക്തി, മഹത്തത്വം, അഹങ്കാരം പഞ്ചഭൂതങ്ങള്‍ എന്നിവയാണ്.
സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: