കാസര്‍കോട്: ബിജെപി ജില്ലാ കമ്മറ്റി ഓഫീസും താളിപ്പടപ്പിലുള്ള മാരാര്‍ജി ഭവനും അക്രമിച്ചതില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി പ്രതിഷേധിച്ചു. കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും തെയ്യം കെട്ട് ഉള്‍പ്പെടെയുള്ള ഉത്സവങ്ങളുടെ പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ മാസങ്ങളായി നമ്പര്‍പ്ളേറ്റില്ലാത്ത വാഹനങ്ങളില്‍ മുഖംമൂടി സംഘം റോന്ത് ചുറ്റുകയാണ്. ജില്ലയെ കലാപഭൂമിയാക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് അക്രമമെന്ന് അദ്ദേഹം പറഞ്ഞു. അക്രമത്തിനുപിന്നില്‍ തീവ്രാദ സംഘടനകളുടെ പരിശീലനം നേടിയ ഒരു വിഭാഗം മുസ്ളിം ലീഗ് പ്രവര്‍ത്തകരാണെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുരേഷ്കുമാര്‍ ഷെട്ടി ആവശ്യപ്പെട്ടു. ബിജെപി ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ സമാധാനപരമായ പ്രകടനത്തിനുനേരെ മത്സ്യമാര്‍ക്കറ്റ് ഭാഗത്തുനിന്ന് അക്രമം അഴിച്ചുവിടാനും ശ്രമം നടന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതുകൊണ്ട് ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. മുസ്ളിംലീഗിനകത്തുള്ള ഉള്‍പ്പോരില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണോ ഇതെന്ന് സംശയിക്കുന്നതായും സുരേഷ് കുമാര്‍ ഷെട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: