ചാലക്കുടി : കാതിക്കുടം എന്‍ജിഐഎല്‍ കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് കാടുകുറ്റി പഞ്ചായത്ത് യോഗം തീരുമാനിച്ചു. കമ്പനി ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായി നല്കിയ അപേക്ഷയിന്മേലാണ് തീരുമാനം. സാധാരണ മാര്‍ച്ച് 31 വരെയാണ് ലൈസന്‍സ് നല്‍കാറ്. തുടര്‍ന്ന് പുതുക്കി നല്‍കണം.
മാലിന്യപ്രശ്നത്തിന്റെ പേരു പറഞ്ഞാണ് പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കാത്തത്. എന്നാല്‍ ഈ തീരുമാനത്തില്‍ ഭരണസമിതിയിലെ രണ്ടുപേരും ഒരു സ്വതന്ത്രാംഗവും വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ഭരണപക്ഷ അംഗങ്ങളായ ടി.പി.പോള്‍, ഗ്രേയ്സി, സ്വതന്ത്രന് എം.ആര്.രവീന്ദ്രന് എന്നിവരാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് അംഗങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന അഭിപ്രായത്തിലായിരുന്നു. നിലവില്‍ കമ്പനി ഹൈക്കോടതി തീരുമാനപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ കാലാവധി മെയ്മാസം വരെയുള്ളതിനാല്‍ തല്ക്കാലം കമ്പനിയുടെ പ്രവര്‍ത്തനത്തിന് പഞ്ചായത്ത് തീരുമാനം തടസ്സമാക്കുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: