പമ്പാവാലി: സംസ്ഥാനപാതയായ കരിങ്കല്ലുംമൂഴി-പമ്പാവാലി റോഡില്‍ അട്ടിക്കവലയ്‌ക്ക് സമീപത്തായി റോഡിലേക്ക് തള്ളിനില്‍ക്കുന്ന പാറ പൊട്ടിക്കുമ്പോള്‍ ഏതിര്‍വശത്തുള്ള വീടിന് നാശനഷ്ടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന് പിഡബ്ള്യൂഡി . റോഡ് ഹെവി മെയിണ്റ്റനന്‍സിണ്റ്റെ ഭാഗമായി റോഡ് വീതികൂട്ടിവരുമ്പോള്‍ അട്ടിക്കവലയ്‌ക്കു സമീപമുള്ള പാറക്കെട്ട് ഭാഗം മാത്രമാണ് തടസ്സമാകുന്നത്. ൨൦മീറ്റര്‍ നീളത്തില്‍ പാറ പൊട്ടിച്ചാല്‍ വീതി കൂട്ടാമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അലക്സ് പറഞ്ഞു. പാറ പൊട്ടിക്കുന്നതിനിടെ വീടിന് ഏതെങ്കിലും തരത്തിലുള്ള നാശമുണ്ടായാല്‍ അതിനുള്ള നഷ്ടപരിഹാരം നല്‍കുമെന്ന് വീട്ടുടമയോട് പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പഞ്ചായത്ത് പ്രസിഡണ്റ്റിനെ എംഎല്‍എ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസം വീട്ടില്‍ നിന്നും ആളുകള്‍ മാറി താമസിച്ചാല്‍ മതിയെന്നും പാറ പൊട്ടിക്കുവാനുള്ള ജോലി നടത്താനാകുമെന്നും എഇ പറഞ്ഞു. പാറ പൊട്ടിക്കാതെ റോഡിന് വീതികൂട്ടാതെ ടാറിംഗ് നടത്താനൊരുങ്ങുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ജന്‍മഭൂമി നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അധികൃതര്‍. ലക്ഷങ്ങള്‍ ചിലവഴിച്ച് ശബരിമല റോഡ് ഹെവി മെയിണ്റ്റനന്‍സ് നടത്തുന്നതുകൊണ്ട് ഇക്കാരണത്താല്‍ ഗുണമുണ്ടാകില്ലെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ വീടിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച് രേഖാമൂലം ആരും അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ലെന്നും വീട്ടുകാരനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: