സിയോള്‍: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പാക് പ്രസിഡന്റ് യൂസഫ് റാസാ ഗിലാനിയുമായി ഔദ്യോഗിക കൂടിക്കാഴ്ച ആസൂത്രണം ചെയ്തിട്ടില്ലെന്ന് ദക്ഷിണ കൊറിയയിലെ പാക് പ്രതിനിധി ഷൗക്കത്ത് മുഖാഡം വ്യക്തമാക്കി. സിയോളില്‍ നടക്കുന്ന ആണവ ഉച്ചകോടിയുടെ ഭാഗമായി ഇരുനേതാക്കളും ചര്‍ച്ച നടത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പാക് പ്രതിനിധിയുടെ ഇത്തരത്തിലുള്ള പ്രസ്താവന വന്നിരിക്കുന്നത്. ഔദ്യോഗിക കൂടിക്കാഴ്ച ആസൂത്രണം ചെയ്തിട്ടില്ലെന്നും എന്നാല്‍ ഒരുവശത്ത് ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുരാഷ്ട്രങ്ങളുടെയും നേതാക്കളെന്ന നിലയില്‍ കൂടിക്കാഴ്ച നടന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണവ ഉച്ചകോടിക്കായി സിയോളിലെത്തുന്ന ഗിലാനി, മന്‍മോഹന്‍സിംഗുമായി ചര്‍ച്ച നടത്തുമെന്ന് പാക് അധികൃതര്‍ തന്നെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ചക്ക് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് ഇന്ത്യന്‍ നയതന്ത്ര വൃത്തങ്ങള്‍ വ്യക്തമാക്കി. സിയോളില്‍ രണ്ട് ദിവസമായി നടക്കുന്ന ആണവ ഉച്ചകോടിയില്‍ 45 രാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ശനിയാഴ്ചതന്നെ ദക്ഷിണകൊറിയയിലേക്ക് തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: