വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ താലിബാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്. ചര്‍ച്ചകള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് രാഷ്ട്രീയ പരിഹാരം കാണാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ഹിലരി പറഞ്ഞു.
ദശകങ്ങളായി അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന നാറ്റോ സേനയുടെ യുദ്ധനടപടികള്‍ 2014ഓടെ അവസാനിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ തുടരുവാന്‍ തങ്ങള്‍ തയ്യാറെടുപ്പ് നടത്തുകയാണെന്നും ഇതിനായി വാതില്‍ തുറന്ന് നല്‍കുകയാണ് ലക്ഷ്യമെന്നും, അഫ്ഗാന് ഇതിനായി തങ്ങളോട് സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഫ്ഗാന് വിദേശകാര്യമന്ത്രി സല്‍മായി റസൂളുമായി നടത്തിയ പത്രസമ്മേളനത്തില്‍ ഹിലരി പറഞ്ഞു.
അഫ്ഗാനില്‍ യുഎസ് ഭടന് 16പേരെ കൊലപ്പെടുത്തിയ സംഭവം തനിക്കും അമേരിക്കന്‍ പ്രസിഡന്റിനും വളരെയധികം ദുഃഖമുണ്ടെന്നും ഹിലരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: