ടെഹ്റാന്: യുഎസിന്റേയോ ഇസ്രയേലിന്റേയോ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത ആത്മീയനേതാവ് ആയത്തുള്ള അലി ഖമേനിയുടെ താക്കീത്. തങ്ങളുടെ പക്കല്‍ ആണവായുധങ്ങള്‍ ഇല്ലെന്നും വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശത്രുപക്ഷത്തില്നിന്ന് ഏതുതരം ആക്രമണമുണ്ടായാലും അതേ രീതിയില്‍ തിരിച്ചടിക്കുമെന്നും ടെലിവിഷന്‍ ചാനലിലൂടെ ഖമേനി അറിയിച്ചു. ആക്രമണം ലക്ഷ്യമല്ലെന്നും ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കുന്നത് നിലനില്‍പ്പിന്റെ ഭാഗമാണെന്നും ഖമേനി പറഞ്ഞു. ഇതോടെ ഇറാനും പാശ്ചാത്യശക്തികളും തമ്മില്‍ ആണവപദ്ധതിയുടെ പേരിലുള്ള ഭിന്നത കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: