ഇസ്ലാമാബാദ്: മുന്‍ പ്രസിഡന്റ് മുഷറഫിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് അയക്കാന്‍ പാക് അധികൃതര്‍ ഇന്റര്‍പോള്‍ സഹായം തേടും. പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ഭൂട്ടോയുടെ വധത്തില്‍ മുഷറാഫിനെ വിചാരണ ചെയ്യാനാണ് പാക് അധികൃതരുടെ നീക്കം. ബേനസീറിന് ആവശ്യമായ സുരക്ഷ നല്‍കുന്നതിന് മുഷറഫ് പരാജയപ്പെട്ടുവെന്നാണ് പാക് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെ മുഷറഫിനെ പാക്കിസ്ഥാനിലേക്ക് കൊണ്ടുവരുമെന്ന് പാക് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക് പറഞ്ഞു. ബ്രിട്ടനിലെ പാക് ഹൈക്കമ്മീഷന് വഴി കോടതി പലതവണ നോട്ടീസ് അയച്ചെങ്കിലും വിജയിക്കില്ലെന്ന് മാലിക് പറഞ്ഞു.
2008 മുതല്‍ ലണ്ടനില്‍ പ്രവാസത്തില്‍ കഴിയുകയാണ് മുഷറഫ്. പാക്കിസ്ഥാനിലേക്ക് തിരിച്ച് വരുന്നത് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതായി മുഷറഫ് പറഞ്ഞിരുന്നു. 2007 ല്‍ ബേനസീര്‍ മരിക്കാന്‍ കാരണം ആവശ്യത്തിന് സുരക്ഷ നല്‍കാത്തത് കൊണ്ടാണെന്ന് ഖാലിദ് ഖുറേഷിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന് കണ്ടെത്തിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: