കണ്ണൂറ്: പെന്ഷന് പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ഇടത് യുവജന സംഘടനകള്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചില്‍ വ്യാപക അക്രമം. അക്രമികള്‍ കലക്ട്രേറ്റിനുള്ളില്‍ ഇരച്ചുകയറി വ്യാപകമായ അക്രമം നടത്തുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇന്നലെ രാവിലെ 11.15 ഓടെയായിരുന്നു അക്രമങ്ങളുടെ തുടക്കം. ഡിവൈഎഫ്ഐ, എഐവൈഎഫ്, ആര്‍വൈഎഫ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്നാരംഭിച്ച യുവജന മാര്‍ച്ച് കലക്ട്രേറ്റ് കവാടത്തിലെത്തിയ ഉടന്‍ പോലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ കലക്ട്രേറ്റിനുള്ളിലേക്ക് തള്ളിക്കയറുകയായിരുന്നു. മുന്നൂറോളം വരുന്ന സായുധ പോലീസ് സംഘം നോക്കിനില്‍ക്കെ കലക്ട്രേറ്റ് ബില്‍ഡിംഗിലെ വിവിധ വകുപ്പ് ഓഫീസുകളുടെ ജനല്‍ ഗ്ളാസുകളും വാതിലുകളും ഗ്ളാസുകൊണ്ട് നിര്‍മ്മിച്ച ക്യാബിനുകളും സംഘം അടിച്ചുതകര്‍ത്തു. ഒരു മണിക്കൂറോളം അക്രമികളായ യുവജന സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും കലക്ട്രേറ്റ് കോമ്പൗണ്ടിനകത്തും നഗരത്തിലും അഴിഞ്ഞാടിയത് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. റവന്യു, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ വാഹനങ്ങളും എഎസ്പിയുടെ വാഹനവും അക്രമികള്‍ അടിച്ചുതകര്‍ത്തു. കല്ലേറിലും അക്രമത്തിലും പോലീസുകാര്‍ക്കും മറ്റ് നിരവധി പേര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. എന്നാല്‍ തുടര്‍ന്നും പ്രവര്‍ത്തകര്‍ കൂട്ടംകൂടി അങ്ങിങ്ങ് അക്രമം നടത്തി. കണ്ണൂറ് എസ്പി രാഹുല്‍ ആര്.നായര്‍, എഎസ്പിമാരായ ശ്രീനിവാസ്, ദീപക് രഞ്ജന്‍, ഡിവൈഎസ്പി ഷാജി, സിഐ പി.സുകുമാരന്‍, എസ്ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. മാര്‍ച്ച് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കലക്ട്രേറ്റ് പരിസരം യുദ്ധക്കളമാക്കിയ ഇടത് യുവജന സംഘടനകളുടെ അക്രമാസക്തമായ പ്രകടനം നടക്കുമ്പോള്‍ കലക്ട്രേറ്റിന് മുന്നില്‍ നിലയുറപ്പിച്ചിരുന്ന പോലീസ് സേന അക്രമി സംഘത്തെ അഴിഞ്ഞാടാനനുവദിച്ചുകൊണ്ട് നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. പോലീസിണ്റ്റെ നിഷ്ക്രിയത്വത്തിനെതിരെ ജില്ലാ പോലീസ് സൂപ്രണ്ട് സേനാംഗങ്ങളെ കര്‍ശന ഭാഷയില്‍ ശാസിച്ചതായും പറയുന്നു. അക്രമം നടക്കുമ്പോള്‍ കയ്യുംകെട്ടി നോക്കി നില്ക്കുകയല്ല പോലീസിണ്റ്റെ പണിയെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ എസ്പി നിര്‍ദ്ദേശിച്ചതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: