മെക്സിക്കന്‍ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം രേഖപ്പെടുത്തിയിട്ടില്ല. കിഴക്കന്‍ ഒമെറ്റെപെക്കില് നിന്നു 15 കിലോമീറ്റര്‍ അകലെയാണു പ്രഭവകേന്ദ്രം.
പ്രാദേശിക സമയം ആറ് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒരു മിനിറ്റോളം ഭൂകമ്പം നീണ്ടുനിന്നു. ഗുറേറോ നഗരത്തിലെ അഞ്ഞൂറോളം വീടുകള്‍ക്കു കേടുപാടു പറ്റി. ഭൂചലനം ഉണ്ടായപ്പോള്‍ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നും ഓഫിസുകളില്‍ നിന്നും പുറത്തേക്ക് ഓടി.
ഭൂചലനത്തിനു ശേഷം 5.3 തീവ്രത രേഖപ്പെടുത്തിയ ആറു തവണ തുടര്‍ചലനങ്ങള്‍ ഉണ്ടായി. മെക്സികോ സിറ്റിയില്‍ നടപ്പാലം തകര്‍ന്നു. തെക്കു പടിഞ്ഞാറന്‍ മെക്സിക്കോയില്‍ സ്കൂളില്‍ നിന്നു വിനോദസഞ്ചാരത്തിനു പോയ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ മകള്‍ മലിയ ഒബാമ സുരക്ഷിതയാണെന്നു വൈറ്റ് ഹൗസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: