അങ്കാറ: തുര്‍ക്കിയില്‍ കെട്ടിട നിര്‍മാണ തൊഴിലാളികളുടെ താത്കാലിക ടെന്റിന് തീപിടിച്ചു 11 പേര് മരിച്ചു. ഇസ്താംബുളിലെ ഇസന്യെര്ട്ട് ജില്ലയിലാണു സംഭവം. ഇലക്ട്രിക് ഹീറ്ററില്‍ നിന്നാണു തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
ടെന്റിനുളളില്‍ എത്ര പേരുണ്ടെന്ന് അറിയില്ല. തെരച്ചില്‍ തുടരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മേയര്‍ നെസ്മി കാഡിഗര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: