വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച വ്ലാഡിമിര്‍ പുടിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ അഭിനന്ദനം. പുടിനെ ഫോണില്‍ വിളിച്ചാണ് ഒബാമ അഭിനന്ദനം അറിയിച്ചത്.
അമേരിക്കയെ ഏറ്റവുമധികം വിമര്‍ശിക്കുന്നയാളാണ് പുടിന്. പ്രസിഡന്റസ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ അത് വര്‍ധിക്കാനാണ് സാധ്യത. ഇരുരാഷ്ട്രങ്ങള്‍ക്കും പ്രത്യേകം വിഭജിച്ചു നല്‍കിയിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് ഇരുരാഷ്ട്രങ്ങളും ചര്‍ച്ച ചെയ്യുമെന്നും ഫോണ്‍സംഭാഷണത്തില്‍ ഇരുനേതാക്കളും ഉറപ്പുനല്‍കിയതായി വൈതൗസ് അധികൃതര്‍ അറിയിച്ചു. സിറിയയിലെ അടുത്ത നടപടിയെക്കുറിച്ചും ചര്‍ച്ച ചെയ്യും.
ആണവ നിരായുധീകരണം സംബന്ധിച്ച ഇറാന്റെ അനുമതിയെക്കുറിച്ചും ഇരുരാഷ്ട്രങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ഒബാമ പുടിനോട് ആവശ്യപ്പെട്ടതായും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: