കൊച്ചി: മത്സ്യത്തൊഴിലാളികളുടെ തൊഴിലിനും ജീവനും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി തുറമുഖട്രസ്റ്റ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. കേരള ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ പങ്കെടുത്തു.
രാവിലെ ഐലന്റ് ജെട്ടിയില്‍നിന്നും ആരംഭിച്ച് മാര്‍ച്ച് പോര്‍ട്ട്ട്രസ്റ്റ് ചെയര്‍മാന്റെ ഓഫീസിന് മുന്‍വശത്ത് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. വി.വി.ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്ത അരുംകൊല നടത്തിയ കൊലയാളികളെ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് ആദരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റമറ്റ രീതിയില്‍ കേസ് നടത്തണമെന്നും കുഴപ്പങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴില്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ധീവരസഭ സംസ്ഥാന ട്രഷറര്‍ പി.കെ.സുധാകരന് അധ്യക്ഷത വഹിച്ചു.
കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ജില്ലാ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ്, കുമ്പളം രാജപ്പന് (എഐടിയുസി), ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍ (ബോട്ടുടമ സംഘടന), പി.പി.ജോണ്‍ (സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്), എന്‍.പി.രാധാകൃഷ്ണന് (ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം), എ.ഡി.ഉണ്ണികൃഷ്ണന് (മത്സ്യ മസ്ദൂര്‍ സംഘം), ജി.ബി.ഭട്ട് (എന്‍എല്‍ഒ), ടി.കെ.ജയേശന്‍ (യുടിയുസി), പി.ബി.ദയാനന്ദന് (ടിയുസിഐ), കെ.ജെ.ആന്റണി (സിഐടിയു) തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ചിനും ധര്‍ണയ്ക്കും പി.വി.വിത്സണ്, പി.ഒ.ആന്റണി, എ.കെ.ശശി, കെ.ഡി.ദയാപരന്‍, എ.കെ.ദാസന്, എം.ഡി.അപ്പുക്കുട്ടന്, പി.കെ.കാര്ത്തികേയന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: